കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. നാദിർഷായുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി അറിയിച്ചു.
അതേസമയം, വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി നാദിർഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് നാദിർഷാ സമർപ്പിച്ച ജാമ്യഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.
Discussion about this post