ഡല്‍ഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അനുമതി നല്‍കാത്തതിന് പിന്നില്‍ ഇന്ത്യ-ചൈന തര്‍ക്കമെന്ന് കേന്ദ്രം വിശദീകരണം നല്കി. ചൈനയുമായുള്ള ബന്ധം വഷളായതാണ് കാരണമെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
യാത്ര തടഞ്ഞതില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും ഇന്ത്യ-ചെെന അതിര്‍ത്തി തര്‍ക്കമാണ് കാരണമെന്നും കേന്ദ്രം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാലാണ് യാത്ര തടഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയത്തിലെ ചൈന വിഭാഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.
കടകംപള്ളിയ്ക്ക് സുരേന്ദ്രന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒൗദ്യോഗികമായി മറുപടിയൊന്നും ഇതുവരെ ആയിട്ടും നല്‍കിയിട്ടില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യൂ.ടി.ഒ) സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. ഈ മാസം 11 മുതല്‍ 16 വരെ നടക്കേണ്ടിയിരുന്ന പരിപാടിയില്‍ കേരളത്തിന്റെ പ്രതിനിധിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്.
Discussion about this post