ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ കണക്ക് പ്രത്യേകം സമര്‍പ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശത്തെ എതിര്‍ത്ത് മുസ്ലീം ലീഗും ,കോണ്‍ഗ്രസും രംഗത്ത്. ഒരു വ്യക്തിയില്‍നിന്ന് 20 കോടി രൂപയിലധികം വാങ്ങരുതെന്ന ചട്ടം കമ്മീഷന് മാറ്റണമെന്നും ഒരാളില്‍നിന്ന് വാങ്ങുന്ന തുകക്ക് പരിധിവെക്കരുതെന്നുമാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം. എന്നാല്‍ ഒരു പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതെല്ലാം അടങ്ങിയിട്ടുള്ളതാണെന്ന് മുസ്ലീം ലീഗും വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസിന്റെയും ലീഗിന്റയും വാദഗതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ചില്ല. മുസ്ലിം ലീഗിന് വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ.എം ഖാദര്‍ മുഹ്യിദ്ദീനും കോണ്‍ഗ്രസിനുവേണ്ടി എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറയുമാണ് അഭിപ്രായങ്ങള്‍ നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഒരാള്‍ ഒരു ദിവസം 20,000 രൂപയിലധികം ചെലവഴിക്കാന്‍ പാടില്ലെന്ന ചട്ടം പ്രായോഗികമല്ലെന്നും ചെലവഴിക്കാനുള്ള പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നും ലീഗ് നിര്‍ദേശിച്ചു.എല്ലാ സംസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് ശേഖരിക്കാനുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കാന്‍ ആറുമാസം സമയം മതിയാവില്ലെന്നും ലീഗ് വ്യക്തമാക്കി.
എന്നാല്‍ വലിയ പാര്‍ട്ടികള്‍ വാങ്ങുന്ന സംഭാവനക്ക് പരിധിവെക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം.ഏതെങ്കിലും ഒരു വ്യക്തി ഒരു പാര്‍ട്ടിക്ക് നല്കുന്ന സംഭാവനക്കും പരിധിവെക്കരുത്. മിക്ക പാര്‍ട്ടികളും പ്രചരണത്തിനായി വന്‍ തുക ചെലവാക്കുന്നതിനാല്‍ ഒരു വ്യക്തിയില്‍നിന്ന് 20 കോടി രൂപയിലധികം വാങ്ങരുതെന്ന അഭിപ്രായം അപ്രായോഗികമാണെന്നും സംഭാവനക്ക് പരിധിവെക്കരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രചാരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന നിര്‍ദേശത്തെയും കോണ്‍ഗ്രസ് അനുകൂലിച്ചു.
Discussion about this post