കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബാര്‍ അറ്റാച്ച്ഡ് സ്കൂളുകള്‍ തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്. ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തെ പരിഹസിച്ചാണ് സതീശന്റെ പ്രതികരണം. മദ്യ നയത്തിനെതിരെ ഡിസിസി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് ബാറുകളുടെ ദൂര പരിധി കുറച്ചതിനെതിരെയാണ് ഡിസിസിയുടെ പ്രതിഷേധം. നഗരസഭ പരിധികള്‍ക്കു പുറമെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളുടെ പരിധിയിലും ദേശീയ പാതയും സംസ്ഥാന പാതയും ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായും സതീശന് ആരോപിച്ചു.
Discussion about this post