കണ്ണൂര്‍:ദിലീപിനെ ന്യായീകരിച്ച സംഭവത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ ശ്രീനിവാസന്റെ ആക്രമിച്ചതാകാമെന്ന് എ.പി അബ്ദുള്ളക്കുട്ടി. മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ചാടിപ്പുറപ്പെടുന്ന സാംസ്കാരിക ലോകം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലാണ് ശ്രീനിവാസന്റെ അക്രമിക്കപ്പെട്ട വീട് സ്ഥിതിചെയ്യുന്നത്. അവിടെ സിപിഎം അറിയാതെ യാതൊരു സംഭവവും നടക്കില്ല. ദിലീപിനെ അനുകൂലിച്ച് പ്രസ്ഥാവന ഇറക്കിയതിനെത്തുടര്‍ന്നാണ് വീട് ആക്രമിക്കപ്പെട്ടതെന്നത് വിശ്വസനീയമായ കാര്യമല്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്കെതിരെ സമീപ കാലത്ത് ശ്രീനിവാസന് നടത്തിയ പ്രതികരണങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാകരിക നായകരുടെ മൌനം ദുരുദ്ദേശപരമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Discussion about this post