പാലക്കാട്: സിപിഎം എം.പി എം.ബി രാജേഷിന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും അബദ്ധം. രാഷ്ട്രവാദി സീ ന്യൂസ് എന്ന പേരിലുള്ള പേജില്‍ വന്ന പോസ്റ്റാണ് സീ ന്യൂസിന്റേതെന്ന പേരില്‍ എം ബി രാജേഷ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് മണ്ടനായത്. ബിഇഎംഎല്‍ കുറഞ്ഞ തുകയ്ക്ക് വിറ്റ് തുലയ്ക്കുന്നു എന്ന വ്യാജ ആരോപണം പൊളിഞ്ഞതിന് ശേഷമാണ് രാജേഷിന് വീണ്ടും അക്കിടി പറ്റിയത്.
ജന്മാഷ്ടമി ദിനത്തിലും കേരളത്തിനെതിരെ കൊടും നുണയുടെ വിഷം ചീറ്റുന്നു കോര്‍പ്പറേറ്റ് മാദ്ധ്യമമായ സീ ന്യൂസ് എന്ന് പറഞ്ഞു കൊണ്ടാണ് രാജേഷ് പോസ്റ്റ് ആരംഭിക്കുന്നത്. ഗൗരി ലങ്കേഷ് വധത്തില്‍ ഡിവൈഎഫ്ഐ നടത്തിയ തെരുവു നാടക ദൃശ്യം ഉപയോഗിച്ച് കേരളത്തിലെ ‘ഇടതുപക്ഷ മുസ്ലിങ്ങള്‍’ ആര്.എസ്.എസ്.അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ എന്ന് പ്രചരിപ്പിച്ചെന്നും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത മുക്കിയെന്നും രാജേഷ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റില്‍ പറയുന്നു. രാഷ്ട്രവാദി സീന്യൂസ് പേജിലെ ഒരു പോസ്റ്റിന്റെ ലിങ്കും ഷെയര്‍ ചെയ്തു.
എന്നാല്‍ രാജേഷ് ചൂണ്ടിക്കാണിച്ചത് സീ ന്യൂസിന്റെ ഔദ്യോഗിക പേജ് ആയിരുന്നില്ല. പേജിന് സീ ന്യൂസുമായി യാതൊരു ബന്ധമില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വെബ് പോര്‍ട്ടലും സീ ന്യൂസിന്റേതായിരുന്നില്ല. ഇതോടെ രാജേഷിനെ രാജമഹിഷമെന്ന് വിളിച്ചും പോസ്റ്റിനെ പരിഹസിച്ചും നിരവധി പേര് രംഗത്തെത്തി. കയറെടുക്കുന്നതിനു മുന്‍പ് പേജ് വേരിഫൈഡ് ആണോ എന്നു നോക്കണ്ടേ എന്ന ചോദ്യവും ഉയര്‍ന്നു.
വിമാന യാത്രക്കൂലി വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമേറ്റു വാങ്ങിയ രാജേഷിന് പുതിയ പോസ്റ്റിലെ അബദ്ധം കൂനിന്മേല് കുരുവുമായി. അതിനിടെ ജെഎന്‍യുവില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചില്ലെന്ന പോസ്റ്റിലെ സൂചനയ്ക്കെതിരേയും വന്‍ പ്രതിഷേധം ഉയര്‍ന്നു. ജെഎന്‍യുവില്‍ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചത് സീ ന്യൂസാണെന്നായിരുന്നു രാജേഷിന്റെ ആരോപണം. എന്നാല്‍ വീഡിയോ വ്യാജമല്ലെന്ന് തെളിഞ്ഞതിന്റെ വാര്‍ത്തകളുമായാണ് സൈബര്‍ ആക്ടിവിസ്റ്റുകള്‍ രാജേഷിന്റെ പോസ്റ്റില്‍ പ്രതിഷേധിച്ചത്.
[fb_pe url=”https://www.facebook.com/mbrajeshofficial/posts/1599331296794541″ bottom=”30″]
Discussion about this post