തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്സ് ബാധിച്ചതായി പരാതി. ഇതു സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.
രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ആര്‍സിസിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ആര്.സി.സിയിലെ പരിശോധനയില്‍ രക്താര്‍ബുദമുള്ളതായി സ്ഥിരീകരിക്കുകയും തുടര്‍ന്ന് കുട്ടിയ്ക്ക് റേഡിയേഷന് തെറാപ്പി നടത്തുകയും ചെയ്തു.
തെറാപ്പിയ്ക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്.സി.സിയില്‍ നിന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരിച്ചത്. മാര്‍ച്ചിന് മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്.ഐ.വി നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് ആര്.സി.സി അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
Discussion about this post