ഡല്‍ഹി: ആഭ്യന്തര കാര്യങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനകളോട് (ഒഐസി) ഇന്ത്യ. ഐക്യരാഷ്ട്ര സഭയില്‍ വച്ചാണ് ഇന്ത്യ ഒഐസിക്ക് മുന്നറിയിപ്പു നല്‍കിയത്.
കശ്മീര്‍ കാര്യത്തില്‍ ഒഐസിക്കുവേണ്ടി പാക്കിസ്ഥാന് നടത്തിയ പരാമര്‍ശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഒഐസി യുഎന്‍ അംഗമാണ്. സംഘടനകള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരധികാരവുമില്ല. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുമിത് സേത്ത് പറഞ്ഞു. പ്രസ്താവനയില്‍ ജമ്മുകശ്മീരിനെപ്പറ്റി ഒഐസി തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ പരാമര്‍ശങ്ങള്‍ ഇന്ത്യ പരിപൂര്‍ണ്ണമായി തള്ളുന്നു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സേത്ത് തുടര്‍ന്നു. 57 മുസ്ലിം രാജ്യങ്ങളുടെ സംഘടനയാണ് ഒഐസി. കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്നാണ് ഒഐസി പറഞ്ഞത്. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു വിമര്‍ശനം.
Discussion about this post