കൊല്‍ക്കത്ത: വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയയെ പശ്ചിമ ബംഗാളില്‍ പ്രവേശിക്കുന്നതിന് മമതാ ബാനര്‍ജി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തെ മതേതരസാമൂഹ്യ അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
അടുത്തിടെ ഇത് മൂന്നാമത്തെ സംസ്ഥാനമാണ് തൊഗാഡിയക്ക് വിലക്കേര്‍പ്പെടുത്തുന്നത്. നേരത്തെ കര്‍ണ്ണാടക, ആസ്സാം എന്നീ സംസ്ഥാനങ്ങളും സമാന നിലപാട് വ്യക്തമാക്കി വിലക്കേര്‍പ്പെടുത്തിയിരുന്നു.
മതധ്രീവീകരണം ഉണ്ടാക്കുന്ന പ്രകോപനകരമായ പ്രസംഗം നടത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് തൊഗാഡിയക്കെതിരെ ഉയര്‍ത്തുന്നത്.
സെക്ഷന്‍ 144 പ്രകാരം ജില്ല മജിസ്ട്രേട്ടുമാര്‍ തൊഗാഡിയ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞ് കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ബസുവേദ് ബാനര്‍ജി പറഞ്ഞു.
Discussion about this post