തിരുവനന്തപുരം: ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ സോനാല്‍ ഷാ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേരളത്തിലും തമിഴ്നാട്ടിലും തീര്‍ഥാടനം നടത്താനാണ് അവര്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തിയത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തോടെയാണ് ഇതിനു തുടക്കമിട്ടത്. സുരക്ഷാസന്നാഹങ്ങള്‍ ഒന്നുമില്ലാതെ രാവിലെ ഏഴുമണിക്ക് എത്തിയ അവര്‍, രണ്ടു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. പൂജിച്ച താമരപ്പൂക്കളും ചന്ദനവും പ്രസാദമായി സ്വീകരിച്ചു.
ഗുജറാത്തില്‍ നിന്നുള്ള അറുപതു പേരടങ്ങുന്ന സംഘത്തോടൊപ്പമാണു യാത്ര. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണു തീര്‍ത്ഥയാത്രയുടെ ലക്ഷ്യം.
Discussion about this post