തിരുവല്ല: കേരള കോണ്‍ഗ്രസ് തകര്‍ന്നാല്‍ നഷ്ടം ഈഴവ സമുദായത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് യു.ഡി.എഫ്. വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണു തന്നോടു പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് പിളരരുതേയെന്നാണു തന്റെ പ്രാര്‍ഥന. അഥവാ പിളര്‍ന്നാല്‍ ഇവരെല്ലാം എം.എല്‍.എയാകും; മന്ത്രിസ്ഥാനം കൂടും. ചെറിയ പാര്‍ട്ടിയായാലും വലിയ പാര്‍ട്ടിയായാലും എല്ലാവര്ക്കും മന്ത്രിയാകണം. അതോടെ നഷ്ടം സംഭവിക്കുന്നത് ഈഴവസമുദായത്തിനാണെന്നും സമുദായം തകരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിന് സമര്‍ദ്ദ ശക്തിയില്ലെങ്കില്‍ ഹിന്ദു സമുദായം നാമാവശേഷമാകും.വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ ഒരു വിഭാഗത്തെ മാത്രം വളകര്ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 76 ശതമാനം ഭൂമിയും ന്യൂനപക്ഷത്തിന്റെ കൈവശമാണ്. വിരുന്ന വന്നവര്‍ കേരളത്തില്‍ വീട്ടുകാരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരുവല്ല മനയ്ക്കച്ചിറ ശ്രീനാരായണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാറുകള്‍ അടച്ചുപൂട്ടാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍, ബിവറേജസ്കണ്സ്യൂമര് ഫെഡ് ചില്ലറവില്പനശാലകളും അടച്ചുപൂട്ടാന്‍ തയാറാകണം. സ്വന്തം മദ്യനയത്തോടു സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ അതാണു ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post