വന്ദേമാതരം എന്ന സംഘടനയ്ക്ക് വീഴിലുള്ള കെയര്‍ ഓഫ് ലൗവ് എന്നകൂട്ടായ്മയാണ് കിസ് ഓഫ് ലൗവിനെതിരെ കെയര്‍ ഓഫ് ലൗവ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. നമുക്കാവശ്യമായതെല്ലാം നല്കി നമ്മെ സംരക്ഷിക്കുന്ന ഭൂമി സംരക്ഷണമാണ് വലുതെന്ന സന്ദേശം നല്കുന്ന ഭൂമി വന്ദനവും, വൃക്ഷതൈ നടലും ഉള്‍പ്പടെയുള്ള പരിപാടികളാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഈ മാസം 24ന് വൈകിട്ട് അഞ്ച് മണിയ്ക്ക് തിരുവനന്തപുരം മാനവീയം വീഥിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൃക്ഷതൈ നടന്നതിനുപുറമെ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് അര്‍ഹമായ സഹായം നല്‍കാനും പദ്ധതിയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
കിസ്സ് ഓഫ് ലവ് എന്ന പേരില്‍ മൂന്നോ നാലോ പേര് കാട്ടി കൂട്ടുന്ന ആഭാസങ്ങളുടെ പേരില്‍ ഒരു തലമുറയെ മുഴുവന്‍ അതെ കണ്ണിലൂടെ വീക്ഷിക്കരുത് എന്നും, ഒരു മഹാ ഭൂരിപക്ഷം ഇതിനെതിരാണ് എന്നുമുള്ള സന്ദേശം കൈമാറുകയാണ് ഈ സമരത്തിലൂടെ ഉദേശിക്കുന്നത് എന്ന് വന്ദേമാതരത്തിന്റെ സെക്രട്ടറി ഗോകുല്‍ പറഞ്ഞു.
സ്നേഹത്തിനു ചുംബനവും സെക്സും മാത്രമല്ല കരുതല്‍ ,സംരക്ഷണം എന്നീ വികാരങ്ങള്‍ കൂടി ഉണ്ട് എന്ന് കാണിച്ച് കൊടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിക്ക് മികച്ച പ്രതീകരണമാണ് യുവതലമുറയില്‍ നിന്ന് ലഭിക്കുന്നതെന്ന് സംഘടന പ്രസിഡണ്ട് സന്തോഷ് പറഞ്ഞു.
മോറല്‍ പോലിസിംഗിന് എതിരെ എന്ന പേരില്‍ തുടങ്ങിയ കിസ് ഓഫ് ലൗ എന്ന പ്രതിഷേധം, സമൂഹത്തിന് അപകടമാകുന്ന സന്ദേശം നല്കുന്ന തരത്തിലായി മാറിയെന്ന തിരിച്ചറിവ് കൂടി ഇത്തരം ബോധവത്ക്കരണത്തിന് പ്രേരണയായി എന്ന് സംഘടകര്‍ പറഞ്ഞു. തിരുവനന്തപുരത്തിന് പുറമെ മറ്റ് നഗരങ്ങളിലും കെയര്‍ ഓഫ് ലൗവ് സംഘടിപ്പിക്കാനും കൂട്ടായ്മയ്ക്ക് ഉദ്ദേശമുണ്ട്.
Discussion about this post