കൊച്ചി: തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കാസര്‍ഗോഡ് സ്വദേശി ആതിര. സാക്കിര്‍ നായിക്കിന്റെ അടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ മതംമാറ്റത്തിന് കാരണമായന്നും ആതിര വ്യക്തമാക്കി.
തന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് മതപഠനത്തിന് വീട് വിട്ട് ഇറങ്ങിയതെന്നും ആതിര വ്യക്തമാക്കി. മതം മാറാന്‍ സത്യസരിണിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതായും ആതിര പറഞ്ഞു.
നരകത്തെ കുറിച്ചും, മതം മാറി ഇസ്ലാമിലേക്ക് വന്നവരെ കുറിച്ചും ഉള്ള നിരവധി പുസ്തകങ്ങള്‍ തനിക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നിരുന്നു. സാക്കിര്‍ നായിക്കിന്റെ അടക്കമുള്ളവരുടെ പ്രഭാഷണങ്ങളും മതം മാറ്റത്തിന് സ്വാധീനിച്ചെന്നും ആതിര വ്യക്തമാക്കി.
സ്ത്രീകള്‍ സുഗഭോഗത്തിന് മാത്രമുള്ളതാണന്നും അവര്‍ തന്നോട് പറഞ്ഞതായും ആതിര വെളിപ്പെടുത്തി. ജൂലൈ 10നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ആതിര വീട് വിട്ട് ഇറങ്ങിയത്.
Discussion about this post