തിരുവനന്തപുരം: കിംഗ് പെന്‍ ആരാണെന്ന് മന്ത്രി കെ.എ മാണി വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ മാണിയേക്കാള്‍ അയോഗ്യരായ ആളുകള്‍ വെറയുണ്ട്. ലളിതകുമാരി കേസിന്റെ അടിസ്ഥാനത്തില്‍ കെ.എം മാണിയ്ക്കെതിരെ കേസെടുത്തുവെങ്കില്‍ മന്ത്രി കെ. ബാബുവിനെതിരെയും കേസെടുക്കണം. കെ ബാബുവിനെ ക്വിക്ക് വെരിഫിക്കേഷന് നടത്തണം. ബിജു രമേശിന്റെ വെളിപ്പെടുത്തലിന് തുടര്‍ന്ന് പ്രതിപക്ഷ നേതാവ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെ തിരെ കേസെടുക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. വിജിലന്‍സിന് മോഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള
ബാര്‍ക്കേസ് അന്വേഷിക്കുന്ന വിജിസന്‍സ് സംഘമാണ് മൊഴി എടുത്തത്. വിജിലന്‍സിന് കൊടുത്ത മൊഴി സംബന്ധിച്ച വിവരങ്ങള്‍ പറയുന്നത് ശരിയല്ല. കേസെടുത്താല്‍ കോടതിയ്ക്ക് മുന്നില്‍ മൊഴി നല്‍കേണ്ടയാളാണ് താന്‍. അതേ സമയം കേസ് എടുക്കുമെന്ന് കരുതുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Discussion about this post