പനജി: ഫാബ് ഇന്ത്യ തുണിക്കടയിലെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. വസ്ത്രാലയത്തില്‍ ക്യാമറ കണ്ടെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
വസ്ത്രശാലക്കെതിരെ കേസ് എടുത്തതായി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്സേകര് അറിയിച്ചു. കേസ് െ്രെകംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ട്.
ഗോവയില്‍ അവധിയിലുള്ള സ്മൃതി കാന്ഡൊലിമിലെ ഫാബ് ഇന്ത്യയിലേക്ക് ഷോപ്പിങ്ങിന് പോയതായിരുന്നു. ഇതിനിടയിലാണ് ക്യാമറ കണ്ടത്. ഉടന്‍ തന്നെ ഭര്‍ത്താവ് സുബിന് ഇറാനിയെ സ്മൃതി വിവരമറിയിച്ചു. ഇതിന് ശേഷം ബി.ജെ.പിയുടെ എം.എല്‍.എ ആയ മൈകല്‍ ലോബോയെ വിളിച്ച് സ്മൃതി കാര്യമറിയിക്കുകയായിരുന്നു. പെട്ടെന്ന് കാണാത്ത രീതിയിലായിരുന്നു ക്യാമറ ട്രയല്‍ റൂമില്‍ ക്യാമറ ഘടിപ്പിച്ചിരുന്നത്.
നാലുമാസമായി ക്യാമറയില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടെന്നും ഇത് ഒരാള്‍ സ്ഥിരമായി കാണുന്നുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥാപനത്തിലെത്തിയ പൊലീസ് ക്യാമറകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
Discussion about this post