ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യ മുഖ്യാതിഥിയാകും. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങള്‍, സംഘടനാ ഭാരവാഹികള്‍, സ്വകാര്യപൊതുമേഖലാ സംരംഭങ്ങളുടെ പ്രതിനിധികള്‍, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 13 വരെയാണ് ഉച്ചകോടി.
ശാസ്ത്രസാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വന്‍ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മുഖ്യാതിഥി സ്ഥാനം നല്‍കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ ഇന്ത്യ ആര്‍ജിച്ച അറിവുകള്‍, വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ പങ്കുവയ്ക്കും.
ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ അദ്ഭുതാവഹമായ നേട്ടങ്ങളാണ് ലോകരാജ്യങ്ങളെ ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ സാന്നിധ്യം ഉച്ചകോടിയുടെ പ്രാധാന്യവും പ്രസക്തിയും സാധ്യതകളും വര്‍ധിപ്പിക്കുന്നതായി യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ഉച്ചകോടിയുടെ ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി വ്യക്തമാക്കി.
Discussion about this post