ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നുവെന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്ന പോസ്റ്റാണ് താരങ്ങള്‍ക്ക് തലവേദനയായത്. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരോ പുറത്ത് വിട്ട വാര്‍ത്തയുടെ നിജ സ്ഥിതി തേടി നിരവധി പേരാണ് ദിലീപിനെയും, കാവ്യമാധവനെയും വിളിക്കുന്നത്. ഇതേ തുടര്‍ന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇരുവരും പ്രതികരണമറിയിച്ചു.
വിവാഹ വാര്‍ത്ത ചിലരുടെ സങ്കല്പ സൃഷ്ടി മാത്രമാണെന്ന് കാവ്യാ മാധവന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കാവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
സമീപ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹവാര്‍ത്ത ചിലരുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണ്.
എന്റെ നന്മയിലും, വളര് ച്ചയിലും എന്നും പ്രോല്‍സാഹനങ്ങളേകുന്ന പ്രേക്ഷകരോട് …, ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍ എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു.
ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്നായിരുന്നു ഏപ്രില്‍ ഫുള്‍ ദിനത്തില്‍ വന്ന പോസ്റ്റ്.
തന്നെ വിവാഹം കഴിപ്പിക്കാന്‍ ആര്‍ക്കാണ് താല്പര്യമെന്ന് ദിലീപ് പ്രതികരിച്ചു. തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് വിവാഹ വാര്‍ത്തയും ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് ദിലീപ് ഒരു ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണ തന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ അത് ജനങ്ങളോട് തുറന്ന് പറയുമെന്നും ദിലീപ് വിശദീകരിച്ചു.
Discussion about this post