ബംഗളൂരു:പുകയില ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ സിഗരറ്റ് പാക്കറ്റുകളില്‍ വലിയ വലുപ്പത്തില്‍ ചിത്രങ്ങള്‍ നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ 65 ശതമാനം വലുപ്പത്തില്‍ നല്‍കണമെന്നാണ് ആരോഗ്യമന്ത്രി ജെ.പി. നഡ്ഢയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
പുകയില ഉപയോഗിച്ചാല്‍ അര്ബുദമുണ്ടാകില്ലെന്ന് പുകയില വില്‍പ്പന നിയന്ത്രണാധികാരമുള്ള പാര്‍ലമെന്റ് പാനലില്‍ അഭിപ്രായം ഉണ്ടായത് വന്‍ വിവാദങ്ങള്‍ക്കു വഴിതെളിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പാര്‍ലിമെന്ററി പാനലിലെ രണ്ട് ബിജെപി എംപിമാര്‍ പുകയില ഉപയോഗത്തെ പിന്തുണച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നരേന്ദ്രമോദി നിര്‍ദേശം നല്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢയോടാണ് അന്വേഷണം നടത്തി വിശദീകരണം നല്കാന് ആവശ്യപ്പെട്ടത്.
പുകയില വില്‍പ്പന നിയന്ത്രണാധികാരമുള്ള പാര്‍ലിമെന്ററി പാനല്‍ ചെയര്മാന് ദിലീപ് ഗാന്ധിയും പാനല്‍ അംഗം ശ്യാം ചരണ്‍ ഗുപ്തയും പുകയില ഉപയോഗിച്ചാല്‍ അര്ബുദമുണ്ടാവില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. വന്‍കിട ബീഡി കമ്പനി ഉടമ കൂടിയായ ശ്യാം ചരണ്‍ ഗുപ്തയെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണ് പാര്‍ലിമെന്ററി പാനലില്‍ ഉള്‍പ്പെടുത്തിയതെന്ന ആരോപണവും ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്.
പ്രത്യേക സമിതിയെ നിയോഗിച്ചു പ്രശ്നം പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നരേന്ദ്ര മോദിയുടെ നിര്‍ദേശം. ആരോപണത്തില്‍ വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ ആരോപണവിധേയരായവരെ പാര്‍ലമെന്ററി സമിതിയില്‍ നിന്ന് മാറ്റുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറാവില്ല എന്ന സൂചനയാണ് മോദി നല്‍കുന്നത്
ആരോഗ്യ മുന്നറിയിപ്പുകള്‍ സിഗരറ്റ് പാക്കറ്റുകളില്‍ വലുതാക്കി നല്‍കാനുള്ള തീരുമാനം ദിലീപ് ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാനലിന്റെ നിര്‍ദേശത്തോടൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ അറിയിച്ചിരുന്നു.
Discussion about this post