കൊച്ചി : നോക്കുകൂലി നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അത് തുടരുകയാണെന്ന് ഹൈക്കോടതി. കാഞ്ഞിരപ്പള്ളി സ്വദേശിയായ തടി വ്യാപാരി ഷാഹുല്‍ഹമീദ് നോക്കുകൂലിക്കെതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ക്രെയിന്‍ ഉപയോഗിക്കുന്നത് തടയുന്നുവെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി, സി.ഐ.ടി.യു യൂണിയന്‍കാര്‍ക്കെതിരെ ഹര്ജിക്കാരന് പരാതി നല്കിയാല് കാഞ്ഞിരപ്പള്ളി പൊലീസ് നടപടിയെടുത്ത് കോടതിയെ അറിയിക്കണം. യൂണിയനുകളുടെ ഇത്തരം പ്രവര്ത്തനങ്ങള്ക്കൊണ്ട് ദുരിതമനുഭവിക്കുന്നവരെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഇത് നിര്‍ദ്ദേശിക്കുന്നതെന്നും വിധിയില്‍ പറയുന്നു.
ഹര്ജിക്കാരന് പറയുന്നത് ഇങ്ങനെ-തടി കയറ്റിയിറക്കാന്‍ നിശ്ചിതതുക കൂലി നിശ്ചയിച്ച് യൂണിയന്‍കാരുമായി ഹര്ജിക്കാരന് കരാര്‍ ഉണ്ടാക്കിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് തടി കയറ്റിയിറക്കുന്നതെങ്കില് കൂലിയില്‍ ഇളവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്രെയിന്‍ ഉപയോഗിക്കുന്നതിനെ യൂണിയനുകള്‍ എതിര്‍ക്കുകയാണ്. തന്നെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്നും ഹര്ജിക്കാരന് പറയുന്നു.
ഇനി മുതല്‍ യൂണിയനുകള്‍ക്ക് ഹര്ജിക്കാരന് പണം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ആദായ നികുതി നിയമത്തിലെ പുതിയ വ്യവസ്ഥയനുസരിച്ച് 10,000 രൂപയില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ മുഖേനയാകണം. ക്രെയിന്‍ ഉപയോഗിച്ചാല്‍ കൂലി കുറയുമെന്നതിനാലാണ് യൂണിയനുകള്‍ എതിര്‍ക്കുന്നത്.
Discussion about this post