തെലുങ്ക് സിനിമാലോകം കാത്തിരുന്ന നാഗചൈതന്യ-സാമന്ത വിവാഹം കഴിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.
പരമ്പരാഗത രീതികളനുസരിച്ച് നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. ഇന്ന് വൈകീട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടക്കും.
Discussion about this post