ഉത്തര്‍പ്രദേശ് മാതൃക പിന്തുടര്ന്ന് ബെംഗളൂരുവിലെ സ്കൂളുകളില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിരോധിയ്ക്കാനൊരുങ്ങുന്നു. ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സ്കൂളുകളിലാണ് വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നത്. തങ്ങളുടെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലെന്ന് രക്ഷകര്‍ത്താക്കളില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങാനൊരുങ്ങുകയാണ് അധ്യാപകര്‍. 13 വയസിന് താഴെ പ്രായമുള്ള കുട്ടികളെയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ നിന്നും കര്‍ശനമായി മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
തങ്ങളുടെ മക്കള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ളവ ഉപയോഗിയ്ക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഒപ്പിട്ട് നല്‍കില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉള്‍പ്പടെയുള്ളവ നിഷേധിയ്ക്കാനാണ് ഉദ്ദേശം. 16 വയസുവരെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിഷേധിയ്ക്കുന്ന സ്കൂളുകളും കൂട്ടത്തിലുണ്ട്. എന്നാല്‍ എല്ലാ സ്കൂളുകളിലും ഇത് ബാധകമല്ല. അങ്ങനെയുള്ള സ്കൂളുകളില്‍ അധ്യാപകരും കുട്ടികളും ഒരിയ്ക്കലും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആകരുതെന്ന കര്‍ശനനിര്‍ദ്ദേശമുണ്ട്.
ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ 16വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കരുതെന്ന് പ്രിന്‍സിപ്പാള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും സോഷ്യല്‍ മീഡിയയിലൂടെ ആശയവിനിമയം നടത്തുന്നതിനെ നിരോധിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ നെഗറ്റീവായി സ്വാധീനിയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സ്ക്കൂളുകള്‍ കര്‍ശന നടപടിയ്ക്ക് ഒരുങ്ങുന്നത്. സമൂഹത്തില്‍ നിന്ന് സുഹൃത്തുക്കളെ കണ്ടെത്തുന്നതിന് പകരം സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളെ കണ്ടെത്തുന്നത് സമൂഹത്തില്‍ നിന്ന് കുട്ടികളെ അകറ്റുന്നതിന് ഇടയാക്കുന്നു, ആശയവിനിമയം, സാമൂഹ്യാവബോധം, ജീവിത വീക്ഷണം എന്നിവ കരുപിടിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം കുട്ടികളെ പിന്നോട്ട് വലിക്കുന്നതായും വിമര്‍ശനമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയ്ക്ക് ഒരു പാട് നല്ല വശങ്ങളുണ്ടെന്നും, കുട്ടികളെ പൂര്‍ണമായും അതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എതിര് ഭാഗത്തുള്ളവര്‍ പറയുന്നു.
സ്ക്കൂളുകളില്‍ സോഷ്യല്‍ മീഡിയ വിലക്കുന്നതിനെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ…എന്ന വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം തേടുകയാണ് ബ്രേവ് ഇന്ത്യ ന്യൂസ്..വോട്ടിനൊപ്പം നിങ്ങളുടെ നിരീക്ഷണങ്ങളും വോട്ട് ആന്റ് ടോക്കില്‍ രേഖപ്പെടുത്തുക.
[socialpoll id=”2263210″]
Discussion about this post