പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം മഠത്തില്‍ക്കാവ് ക്ഷേത്രത്തിന്റെ കളത്തട്ടില്‍ കൊടി ഉയര്‍ത്തി പ്രകോപനം സൃഷ്ടിച്ച് ഡിവൈഎഫ്ഐ. ഇന്നലെ രാത്രിയാണ് കളത്തട്ടിനു മുകളില്‍ കൊടി ഉയര്‍ത്തിയത്. ഭക്തജനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ കൊടി അഴിച്ചുമാറ്റി. ക്ഷേത്ര മതിലില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിലും പൊലീസിലും പരാതി നല്കി.
നേരത്തെ പുലിയൂര് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുര നടകള്‍ക്ക് മുകളിലും ഇത്തരത്തില്‍ സിപിഎം – ഡിവൈഎഫ്ഐ കൊടികള്‍ കെട്ടിയിരുന്നു. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെയും പുലിയൂര് ലോക്കല്‍ സെക്രട്ടറിയുടേയും നേതൃത്വത്തിലാണ് കൊടികള്‍ കെട്ടിയത്.
Discussion about this post