ഡല്‍ഹി: വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ക്കുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതിയില്‍ പുതിയ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദായ നികുതി വകുപ്പ് ഈ കേസില്‍ സ്വീകരിച്ച നടപടികളും കോടതിയില്‍ സമര്‍പ്പിക്കും.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിച്ച റിപ്പോര്‍ട്ടുകളും റിപ്പോര്‍ട്ടിനൊപ്പം എസ്.ഐ.ടി കോടതിയില്‍ നല്‍കും.കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എം.ബി.ഷാ അദ്ധ്യക്ഷനായ സമിതി രണ്ട് സന്പൂര്‍ണ യോഗങ്ങളാണ് ചേര്‍ന്നത്.
കള്ളപ്പണ നിക്ഷേപം തടയുന്നതിന് നികുതി വെട്ടിപ്പ് കുറ്റമാക്കുക, പ്ളാസ്റ്റിക് പണം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക, വന്‍ തുകകള്‍ കൈമാറുന്നതിന് പാന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
Discussion about this post