ഫേസ് ബുക്ക് ഗെയിമായ കാന്‍ഡി ക്രഷ് മതവിരുദ്ധമാണെന്ന് പ്രമുഖ മതപ്രഭാഷകന് കബീര്‍ ബാഖവി. കാന്റി ക്രഷ് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്ന് കബീര്‍ ഭാഖ്വി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
100 ഘട്ടം കഴിഞ്ഞാല്‍ ഈ ഗെയിം അല്ലാഹുവിനെയും ഹജറുല്‍ അസ്വദിനെയും (മക്കയിലെ കഅ്ബയിലുളള വിശിഷ്ട കല്ല്) തകര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് കബീര്‍ ബാഖവി പറയുന്നു. കാന്‍ഡി ക്രഷ് ഉണ്ടാക്കിയിരിക്കുന്നത് ജൂതന്മാരാണെും ബാഖവി അവകാശപ്പെടുന്നു.
മതപണ്ഡിതന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. രണ്ടായിരത്തോളം ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. പോസ്റ്റില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ വരുന്നത്. ഇനി ടെമ്പിള്‍ റണ്ണും മതവിരുദ്ധമാണെന്ന് പറയുമോ എന്നിങ്ങനെ എതിര്‍ക്കുന്നവരാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
കാന്റീ ക്രാഷ് എല്ലാവരും ഡിലീറ്റ് ചെയ്യുക അതില്‍ 100 ലവല്‍ കഴിഞ്ഞാ ല്‍ ക്രാഷ് ചെയ്യുന്നത് അല്ലാഹുവിന്റെ പരിശുദ്ധ നാമത്തേയും ഹജറുല്‍
അസ് വദിനേയുമാണ്.
അതു ഉണ്ടാക്കിയത് ജൂതന്മാരാണ്
അത്കൊണ്ട് എല്ലാവരും ഡിലീറ്റ് ചൈത് ഈ മെസ്സേജ് ഷയര്‍ ചയ്യുക…….!!
നാഥന് അനുഗ്രഹിക്കട്ടേ……ആമീന്‍
Discussion about this post