തിരുവനന്തപുരം :ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മന്ത്രി കെ.എം.മാണിക്കൊപ്പം നില്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കള്ളുകച്ചവടക്കാര്‍ പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കരുതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മുന്നണി വിടണമെങ്കിലും തുടരണമെങ്കിലും തീരുമാനം ഒറ്റക്കെട്ടായിരിക്കും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആക്രോശിച്ചു കൊണ്ടാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.മാണി പണം ആവശ്യപ്പെടുന്ന ശബ്ദരേഖ ഉണ്ടെങ്കില്‍ കൊണ്ടു വരൂ,അപ്പോള്‍ ഞങ്ങളും മാണി രാജി വെയ്ക്കാന്‍ ആവശ്യപ്പെടാമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
Discussion about this post