ഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
മാക്രോണ്‍ ഡിസംബര്‍ എട്ടുമുതല്‍ 10വരെ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്സാണ്ട്രെ സീഗ്ലെര്‍ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സ്മാര്‍ട്ട് സിറ്റി, നവീകരണ ഊര്‍ജ മേഖല എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തുമെന്നും സീഗ്ലെര്‍ പറഞ്ഞു.
Discussion about this post