മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണെന്ന് മുരളി ഗോപി. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമ തരാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മാസ് സിനിമയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു. 2018 മെയ് മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
പൃഥ്വിരാജ് തനിക്ക് സഹോദരതുല്ല്യനാണെന്നും ഞങ്ങളുടെ കൂട്ടായ്മയിൽ മികച്ചൊരു സിനിമ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളി ഗോപി പറഞ്ഞു.
ദിലീപ് അഭിനയിക്കുന്ന ചിത്രമായ കമ്മാരസംഭവം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ തിയേറ്ററുകളിലെത്തുമെന്നും ഇതൊരു വ്യത്യസ്ത ചിത്രമാണെന്നും മുരളി ഗോപി പറയുന്നു. സിനിമയുടെ അവസാന ഷെഡ്യൂൾ ഷൂട്ട് കൂടി ബാക്കിയുണ്ട്. അത് ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളി ലൈവില്‍ പറയുന്നു.ചിത്രത്തിന്റെ തിരക്കഥാകൃത്താണ് മുരളി ഗോപി.
കാറ്റ് ആണ് തനിക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രമെന്ന് മുരളി ഗോപി പറഞ്ഞു. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
[fb_pe url=”https://www.facebook.com/murali.gopy/videos/2000792886831510/” bottom=”30″]
Discussion about this post