തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിവിധ സംഘടനകള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
കര്‍ഷക, മോട്ടോര്‍, തീരദേശ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചിരുന്നു. റബ്ബര്‍ കൃഷി മേഖലയിലടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ഹര്‍ത്താല്‍ നടത്തുന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചു മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതിയും മീനാകുമാരി കമ്മിഷന് റിപ്പോര്‍ട്ട് തള്ളിക്കളയുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടു വച്ച് തീരദേശ സംഘടനകളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.
സ്വാകര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. എങ്ങും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post