ഇന്‍ഡോര്‍: ഇന്ത്യാക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന മധ്യപ്രദേശ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം. വ്യക്തികളുടെ ഫോണ്‍ നമ്പര്‍, ഡെബിറ്റ് കാര്‍ഡിന്റെ പുറകിലെ സി.വി.വി നമ്പര്‍, ഇമെയില്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ഓണ്‍ലൈനിലെ ഡാര്‍ക് വെബ്ബ് വഴി ലഭിക്കുകയെന്ന് മദ്ധ്യപ്രദേശ് പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം പറഞ്ഞു.
തന്റെ അക്കൗണ്ടില്‍ നിന്ന് 72,041 നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ ജയകിഷന്‍ ഗുപ്ത എന്ന വ്യക്തിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. പാകിസ്ഥാന് സ്വദേശി നേതൃത്വം നല്കുന്ന അന്താരാഷ്ട്ര സംഘമാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിലെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടെത്തി. ലാഹോര്‍ ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. ഈ സംഘമാണ് ഇന്ത്യന്‍ ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചത്. ഇന്ത്യയിലും ഇവര്‍ക്ക് സഹായികളുണ്ട്.
ഉപയോക്താവായി ചമഞ്ഞ് ഈ സംഘത്തെ ഓണ്‍ലൈന്‍ വഴി സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് ഇന്‍ഡോര്‍ സ്വദേശിനിയായ ഒരു യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളാണ് ലഭിച്ചത്. ബിറ്റ്കോയിനുകള്‍ നല്‍കിയാണ് ഉദ്യോഗസ്ഥന് അത് വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 28ന് 72,401 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ജയ് കിഷന് എന്ന ബാങ്ക് ഉദ്യോഗസ്ഥന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. മുംബൈയിലെ രാജ് കുമാര്‍ പിള്ള എന്നയാളാണ് ജയ് കിഷന്റെ കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റുകള്‍ വാങ്ങിയത്. പോലീസ് ഇദ്ദേഹത്തെ പിടികൂടുകയും ചെയ്തു. അതേസമയം ഒടിപി ആവശ്യമില്ലാത്ത അന്താരാഷ്ട്ര വെബ്സൈറ്റുകളില്‍ മാത്രമാണ് തട്ടിപ്പ് സംഘം ഈ കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്.
Discussion about this post