IN FACEBOOK – ജിതിന് ജേക്കബ്
‘ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ. ഇതു കേരളമാണ് അമിത് ഷാ…താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല..’ തോമസ് ഐസക്.
ജനരക്ഷാ യാത്രയെ ഞങ്ങള്‍ക്കു പുല്ലാണ് എന്ന് പറയുന്ന അതെ ആളുകള്‍ കാട്ടുന്ന വെപ്രാളത്തിന്റെ ഉദ്ദാഹരണമാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ച ഈ വാക്കുകള്‍.
കോടിയേരി സഖാവ് പ്രതികരിക്കുന്നതില്‍ കാര്യമുണ്ട്, കാരണം കോടിയേരി പാര്‍ട്ടി സെക്രെട്ടറിയാണ്, രാഷ്ട്രീയമായ പ്രതികരണമൊക്കെ ഉണ്ടാകും. യാത്ര കടന്നുപോയ സ്ഥലങ്ങളില്‍ ഫ്യൂസ് ഊരി ഇരുട്ടാക്കിയത് നെറികെട്ട രാഷ്ട്രീയം എന്നത് വേറെകാര്യം.
പക്ഷെ സ്വയം ബുദ്ധിജീവി ചമയുന്ന ഐസക് എന്തിനാണെന്നു ഇങ്ങനെ വേവലാതിപ്പെടുന്നത്? പെട്രോള്‍ വില കുറക്കാത്തതെന്താണ് എന്ന ചോദ്യത്തില്‍നിന്നു ഒഴിഞ്ഞുമാറാന്‍ ഐസക് തിരഞ്ഞെടുത്ത മാര്‍ഗം ചീപ്പായിപ്പോയി എന്നുതന്നെ പറയാം. ഐസക് ഐസക്കിന്റെ നിലവാരം കാണിച്ചു എന്നതാണ് അതിന്റെ ശരി. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കാന്‍ ട്രോളുകളെ ആശ്രയിക്കേണ്ടി വരുന്ന ഒരു രാഷ്ട്രീയ നേതാവിനെ അതും പുത്തിജീവി നേതാവ്, ആദ്യമായാണ് കാണുന്നത്.
വിമര്‍ശനമൊക്കെ ആകാം ഐസക് സഖാവെ, പക്ഷെ അത് ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ടാകരുതു. നിങ്ങള്‍ക്ക് വേറെനിവര്ത്തിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ജനാധിപത്യവും പൊക്കിപിടിച്ചുനടക്കുന്നതു എന്നറിയാം. നിങ്ങള്‍ക്ക് ഇഷ്ടമില്ല എന്നുകരുതി ജനാധിപത്യത്തെ അവഹേളിക്കരുത്. അമിത് ഷായോട് തള്ളരുതെന്നു പറയുന്ന താങ്കളൊക്കെ സ്വയം തള്ളുന്ന പരിപാടി ആദ്യം നിര്‍ത്തുക. കേന്ദ്രം നികുതി കുറിക്കട്ടെ അപ്പോള്‍ പെട്രോളിന് വില കുറക്കാമെന്നു പറഞ്ഞ താങ്കള്‍ ഇപ്പോള്‍ കിടന്നുരുളുന്നത് കാണാന്‍ ഒരുരസവുമില്ല സഖാവെ.
പിന്നെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ‘തള്ളല്‍’ വിശ്വസിച്ചാണ് ജനാധിപത്യപരമായി അവിടുത്തെ സര്‍ക്കാരിനെ വിജയിപ്പിച്ചതെങ്കില്‍, വി എസ് അച്യുതാന്ദനെ മുന്നില്‍ നിര്‍ത്തി താങ്കളുടെ പാര്‍ട്ടി എല്ലാം ശരിയാക്കും എന്ന തള്ളല്‍ നടത്തിയതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ വിജയിപ്പിച്ചത് എന്നോര്‍ക്കണം.
നിങ്ങളുടെ ‘തള്ളല്‍’ കേട്ട് നിങ്ങളെ വിജയിപ്പിച്ചുകൊണ്ടിരുന്ന പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനമായതു ആരുടെ കുഴപ്പം കൊണ്ടാണ്? ഹ്യൂമന്‍ ടെവേലോപ്മെന്റ്റ് ഇന്‍ഡക്സ് ല്‍ താങ്കള്‍ പറയുന്ന ഉത്തര്‍ പ്രദേശ് 18 സ്ഥാനത്താണെങ്കില്‍ നിങ്ങള്‍ 35 വര്‍ഷം ഭരിച്ചു മുടിച്ച പശ്ചിമ ബംഗാള്‍ 13 സ്ഥാനത്താണ്. 22 കോടി ജനസംഘ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്, 10 കോടി ജനസംഘ്യയും വലുപ്പത്തില്‍ 14 മതുമുള്ള പശ്ചിമ ബംഗാളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്യൂമന്‍ ടെവേലോപ്മെന്റ്റ് ഇന്‍ഡക്സില്‍ 18 ആം സ്ഥാനം നേടിയത് നേട്ടം തന്നെയാണ് ഐസക്കേ. 35 കൊല്ലം നിങ്ങള്‍ മാത്രം ഭരിച്ച പശ്ചിമ ബംഗാള്‍ എന്തുകൊണ്ട് ഒന്നാമത് വന്നില്ല?
കേരളത്തിന്റെ ഹ്യൂമന്‍ ടെവേലോപ്മെന്റ്റ് ഇന്‍ഡക്സ് കണ്ട് ഐസക് പുളകം കൊള്ളേണ്ട. അത് കമ്മ്യൂണിസ്റ്റുകാരുടെ സംഭവനയൊന്നുമല്ല. 1813 ല്‍ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമായിരുന്നു ഐസക്കേ. 1817 ല്‍ സ്ഥാപിച്ച കോട്ടയം CMS കോളേജ് സ്ഥാപിക്കാന്‍ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കൊടുത്ത് 16 ഏക്കര്‍ സ്ഥലവും പണവും പിന്നെ പണിക്കാവശ്യമായ തെക്ക് മരങ്ങളുമായിരുന്നു. കേരളത്തിലെ സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍, മിഷനറിമാര്‍ ഇവരൊക്കെയാണ് കേരളത്തെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒന്നാമതാക്കിയത്.
35 കൊല്ലം നിങ്ങള്‍ മാത്രം ഭരിച്ച പശ്ചിമ ബംഗാള്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് ആയിരുന്നെങ്കില്‍ നിങ്ങള്‍ പറഞ്ഞ വാദം അംഗീകരിക്കാമായിരുന്നു. കേരളം ഇപ്പോഴും പിടിച്ചുനില്ക്കുന്നു കള്ളുകച്ചവടത്തിലൂടെയും, ലോട്ടറി കച്ചവടത്തിലൂടെയും, പെട്രോളിന്റെ നികുതി പിരിവിലൂടെയും കിട്ടുന്ന തുക കൊണ്ടുമാത്രമാണ് സഖാവെ.
കേരളത്തെ വ്യവസായികളുടെ ശവപ്പറമ്പാക്കിയത് നിങ്ങളുടെ പാര്‍ട്ടിയാണ്. സംരംഭം തുടങ്ങാന്‍ വരുന്നവരെ ബൂര്‍ഷ്വാ എന്ന് മുദ്രകുത്തി നോക്കുകൂലിയും വാങ്ങി ഓടിച്ചുവിടുന്ന പ്രാകൃത സംസ്ക്കാരം കേരളത്തില്‍ നടപ്പാക്കി ലക്ഷക്കണക്കിന് ആളുകളെ തൊഴില്‍രഹിതരാക്കിയത് നിങ്ങളുടെ പാര്‍ട്ടിയാണ് ഐസക്കേ.
ഗള്‍ഫ് നാടുകളിലേക്ക് കുടിയേറ്റം ഉണ്ടായില്ലായിരുന്നു എങ്കില്‍ കേരളം മറ്റൊരു ബംഗാള്‍ ആകുമായിരുന്നു എന്ന് തീര്‍ച്ച. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തെ പിന്നോട്ടടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ നിങ്ങള്‍ക്ക് ഊറ്റം കൊള്ളാനൊന്നുമില്ല എന്ന് സ്വയം മനസിലാക്കണം ഐസക്കേ.
നിങ്ങളുടെ പാര്‍ട്ടി കാരണം ഒരു ഗുണമുണ്ടായി, കേരളത്തില്‍ ജീവിക്കാന്‍ നിവര്‍ത്തിയുണ്ടാകില്ല എന്ന് മനസിലാക്കി കുറെ ആളുകള്‍ കേരളത്തിന് പുറത്ത് പോയി സംരംഭകരായി. അവരൊക്കെ കാരണം ഇന്ന് മലയാളിക്ക് ജോലികിട്ടുന്നുണ്ട്. അതുകൊണ്ടു കുടുംബത്ത് കഞ്ഞിവെക്കുന്നുണ്ട്.
ഉത്തര്‍ പ്രദേശിലെ ജനങ്ങളെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പറഞ്ഞു പറ്റിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ ഉടന്‍ വിപ്ലവം വരും എന്ന് പറഞ്ഞു, അതും വിശ്വസിച്ചു 48 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം തുടരുന്ന നിങ്ങളുടെ പോളിറ് ബ്യൂറോ മെമ്പര്‍ ബ്രിന്ദ കാരാട്ടിനെ നിങ്ങളുടെ പാര്‍ട്ടി എത്രത്തോളം പറ്റിച്ചിട്ടുണ്ടാകും?

[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1461008163968984″ bottom=”30″]
Discussion about this post