ഡല്‍ഹി:ശുംഭന്‍ പ്രയോഗത്തില്‍ എം,വി ജയരാജനെതിരെ സുപ്രിം കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ജഡ്ജിക്കെതിരെ എംവി ജയരാജന്‍ നടത്തിയ ശുംഭന്‍ പ്രയോഗത്തില്‍ വാദം നടക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കേസിന്റെ വിചാരണഘട്ടത്തില്‍ ഒരു തവണ പോലും ഇത്തരമൊരു പ്രയോഗം നടത്തിയതിന് ജയരാജന്‍ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ല. കേസ് കേസിന്റെ വഴിയ്ക്ക് പോകട്ടെ എന്നാണ് ജയരാജന്റെ നിലപാട്. കോടതിയക്കെതിരായി ഒരു പരാമര്‍ശവും ഇത്തരത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാന്‍ മാറ്റി.
പാതയോരത്ത് പൊതുയോഗം നിരോധിച്ച് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന പ്രയോഗം നടത്തിയ എം. വി. ജയരാജനെ ഹൈക്കോടതി ആറു മാസം കഠിന തടവും 2000 രൂപ പിഴയ്ക്കും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ജയരാജന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജയരാജന്റെ പ്രസംഗം ജുഡീഷ്യറിയേയും, ജഡ്ജിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ജഡ്ജിമാരെയല്ല വിധി ന്യായത്തിലെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടിയതാണെന്നും, ശുംഭന്‍ എന്നാല്‍ പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്നുമെല്ലാം ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ വാദം അംഗീകരിച്ചില്ല.
Discussion about this post