റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.നിലവിലുള്ള റിപ്പോ,റിവേഴ്‌സ് റിപ്പോ,കരുതല്‍ ധനാതുപാതം ഇവയില്‍ മാറ്റം വരുത്താതെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം നയം പ്രഖ്യാപിച്ചത്.
5.19 % ആയിരുന്ന റീടെയ്ല്‍ ഇന്‍ഫ്‌ളേഷന്‍ ഫെബ്രുവരിയില്‍ 5.37% ഉയര്‍ന്നു.2016 ന്റെ തുടക്കത്തില്‍ പണപ്പെരുപ്പ നിരക്ക് 6% താഴെ എത്തിക്കാനാണ് ആര്‍.ബി്.ഐ ശ്രമിക്കുന്നത്.റിപ്പൊ നിരക്ക്7.5%വും റിവേഴ്‌സ് റിപ്പൊ 6.50% വും കരുതല്‍ ധനാതുപാതം 4% ആയും നിലനിര്‍ത്തി.
സാമ്പത്തിക വര്‍ഷത്തില്‍ 5മുതല്‍ 5.5 % ആയിരിക്കും വിലക്കയറ്റമെന്ന് ആര്‍.ബി.ഐ പറയുന്നു.യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധപ്പിക്കുന്നു എന്ന സൂചന പുതിയ വായ്പാ അവലോകനത്തില്‍ പറഞ്ഞതായും കരുതുന്നു. എന്നാല്‍ ജൂണില്‍ പുറത്തിക്കുന്ന വായ്പാ നയത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍.ബി.ഐ തയ്യാറായേക്കും.
മാറ്റമില്ലാത്ത വായ്പാ നയത്തിന്റെ കാരണം മഴ മൂലമൂണ്ടായ ക്യഷി നാശവും,പശ്ചിമേഷ്യയിലെ സംഘര്‍ഷവും,എണ്ണവില വര്‍ദ്ധനയുമാണ്.
Discussion about this post