ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഇടത് ഭരണം നടത്തുന്ന ത്രിപുര യും കേരളവും ഒന്നും മൂന്നും സ്ഥാനത്ത്. ഭാരത തൊഴില്‍ മന്ത്രാലയം 2015-16-ല്‍ നടത്തിയ അഞ്ചാമത് വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവ്വേ പ്രകാരം പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (12.5 ശതമാനം).
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി (5 ശതമാനം) യേക്കാള്‍ കൂടുതലാണ്. കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തിയത് സിക്കിം, ത്രിപുര എന്നീ രണ്ട് ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്.
അതേസമയം ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം ബിജെപി ഭരണം നടത്തുന്ന ഗുജറാത്തും (0.9 ശതമാനം) കേന്ദ്രഭരണ പ്രദേശം ദാമന്ദ്യൂയുമാണ് (0.3 ശതമാനം).
Discussion about this post