എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്ജ്. താന്‍ രാജിവെയ്ക്കരുതെന്നാണ് പൂഞ്ഞാറിലെ ജനങ്ങളുടെ താല്പര്യം. മറ്റൊരു മുന്നണിയുമായി സഹകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.മാണിയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്കും യൂഡിഎഫിനും കത്ത് നല്‍കുമെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.
മുന്നണി നേതാക്കളില്‍ നിന്ന് പോലും നീതി കിട്ടിയില്ല. തന്നോട് കാണിച്ചത് മര്യാജദകേടെന്ന് പല കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും അഭിപ്രായമുണ്ട്. മേുഖ്യമന്ത്രി പറയുന്നത് പോലും അനുസരിക്കാന്‍ കെ.എം മാണി തയ്യാറാകുന്നില്ല.
സരിത എസ് നായരുമായി മാണി മാവേലിക്കരയില്‍ വച്ച് സംസാരിച്ചിരുന്നു. ജോസ് കെ മാണിയുടെ പേര് വരാതിരിക്കാന്‍ മാണി ഇടപെട്ടു. അന്തസ്സുണ്ടെങ്കില്‍ മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ജോര്‍ജ്ജ് പറഞ്ഞു.
മാണിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കും. രണ്ടില ചിഹ്നം തനിക്ക് അവകാശപ്പെട്ടതാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
Discussion about this post