ഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി. സംഘടനയുടെ പരമോന്നത സമിതിയായ മജ് ലിസ് ഷൂറയിലെ പ്രതിനിധികളടക്കം 34 ദേശീയ നേതാക്കള്‍ സംഘടന വിട്ടു. ഇസ്ലാമിക രാജ്യമെന്ന പ്രഖ്യാപിത ലക്ഷ്യം തുടര്‍ന്നും രഹസ്യമാക്കി പ്രവര്‍ത്തിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം.
ഉപദേശക സമിതി അംഗങ്ങളടക്കം ദേശീയ നേതാക്കള്‍ സംഘടന വിട്ടു. രാജി വെച്ചതില്‍ മുതിര്‍ന്ന നേതാവായ തന്‍വീര്‍ അഹമ്മദും ഉള്‍പ്പെടുന്നു. സംഘടനാ ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കാത്തതിനെതിരെയാണ് രാജി.
നിലവിലുള്ള നേതൃത്വം ആശയങ്ങളെ മറച്ച് വെക്കുന്നു. ലക്ഷ്യം സാമ്പത്തിക നേട്ടമാണെന്നും ഇവര്‍ ആരോപിക്കുന്നു. രഹസ്യമായ ആശയപ്രചരണം കബളിപ്പിക്കലെന്ന് രാജി വെച്ചവര്‍ വ്യക്തമാക്കി. അല്ലാഹുവിന്റെ രാജ്യത്തിനായുള്ള രഹസ്യശ്രമങ്ങള്‍ നടത്തേണ്ടതല്ലെന്ന് വിമതര്‍ ചൂണ്ടിക്കാട്ടി.
Discussion about this post