‘അമ്പലപ്പുഴേൽ ഉണ്ണികണ്ണനോട്’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പാടി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവ ധോണി. കുഞ്ഞ് സിവയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മലായാളം വാക്കുകൾ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത് അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാൻ കഴിയൂ. ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകർ കേട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച ആരാധകർ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.
https://www.youtube.com/watch?v=rTdIQYWWHPE
Discussion about this post