തിരുവനന്തപുരം: കെ.എം മാണിയ്ക്കെതിരായ അഴിമതികള്‍ ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്ത് നല്കി. അഴിമതി ആരോപണങ്ങളും, വിമര്‍ശനങ്ങളും ഉള്‍പ്പെടുന്ന പത്ത് പേജുകളുള്ള കത്താണ് പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.
മാണി അന്ധമായ പുത്ര വാത്സല്യത്തിന്റെ പിടിയിലാണെന്ന് ജോര്‍ജ്ജ് ആരോപിക്കുന്നു. ബാര്‍ കോഴയിലും, സോളാര്‍ കേസിലും ജോസ് കെ മാണിയ്ക്ക് പങ്കുണ്ടെന്ന് കത്തില്‍ പറയുന്നു.
അന്ധമായ പുത്രവാത്സല്യത്തിന്റെ പിടിയിലമര്‍ന്ന് കുലംമുടിയാന് കാരണഭൂതനായ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ് കെ.എം.മാണി. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ടയര്‍ ക മ്പനി ഉടമകളുടെ പ്രതിനിധിയില്‍ നിന്നും ജോസ് കെ.മാണി പത്തുകോടി രൂപ കൈപ്പറ്റി. ഇക്കാര്യം പിറ്റേന്നുതന്നെ കെ.എം.മാണിയെ നേരിട്ട് അറിയിച്ചിരുന്നു. റബര്‍ വിലക്കെതിരായ സമരം ശക്തമാക്കുമെന്നും പണം തിരികെ നല്‍കുമെന്നും മാണി ഉറപ്പുനല്‍കി. എന്നാല്‍ ഇതുരണ്ടും പാലിക്കപ്പെട്ടില്ലെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു.
പന്ത്രണ്ടാം ബജറ്റിനു മുമ്പ് മാണി അഞ്ചു കോടി കോഴ വാങ്ങിയെന്നും ഈ പണം എണ്ണിയത് വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചായിരുന്നു. നോട്ടുകളിലെ എണ്ണത്തില്‍ കുറവുകണ്ടെത്തിയ മാണി ക്ഷുഭിതനായ കാര്യം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
സരിതയുടെ കത്തില്‍ മകന്റെ പേരുണ്ടെന്ന് അറിഞ്ഞതോടെ മാവേലിക്കരയിലെത്തി കെ.എം.മാണി സരിത എസ്.നായരുമായി കൂടിക്കാഴ്ച നടത്തി. മകന്റെ പേര് പുറത്തുവരാതിരിക്കാന്‍ ഭീമമായ തുക നേരിട്ട് കൈമാറിയതായും പി.സി.ജോര്‍ജ് ആരോപിക്കുന്നു
യൂഡിഎഫിന്റെ ഭാഗമായി തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തിലുണ്ട്.
[inpost_galleria thumb_width=”100″ thumb_height=”100″ post_id=”12997″ thumb_margin_left=”3″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”yoxview” sc_id=”sc1428482416335″]
Discussion about this post