പാവറട്ടി:വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് തൊഴിലാളി വീട് കത്തിച്ചു. വീട്ടമ്മ പൊള്ളലേച്ച് മരിച്ചു. മകളെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊയക്കാവ് കോഴിപറമ്പ് ക്ഷേത്രത്തിന് സമീപം പരേതനായ പുതുവച്ചോലയില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മയാണ് (58) ആണ് മരിച്ചത്. മകള്‍ സീനത്ത് (18)നാണ് പൊള്ളലേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ സി.ഐ:കെ സുദര്ശന്,പാറവട്ടി എസ്.ഐ:എം.കെ രമേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള പെലീസ് സംഘം ബംഗാളി സ്വദേശിയായ മുജീബുള്‍ അലി മണ്ഡലിനെ (23)അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്.
കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയുടെ വീട് നിര്‍മ്മാണത്തിന് ജോലിക്കെത്തിയതായിരുന്നു ബംഗാളി യുവാവ്. വീടിന് സമിപത്തുള്ള ഷെഡില്‍ താമസിച്ചിരുന്ന ഇയാള്‍ സീനത്തുമായി അടുപ്പത്തിലായി. കുഞ്ഞിപ്പാത്തുമ്മയുടെ ചികിത്സക്ക് വേണ്ടി യുവാവിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് നടത്തിയ വിവിഹ അഭ്യര്‍ത്ഥന പാത്തുമ്മയുടെ ബന്ധുക്കള്‍ എതിര്‍ത്തു.ഈ വൈരാഗ്യമാണ് വീട് തകര്‍ക്കാന്‍ കാരണമെന്നാണ് പോലിസ് പറയുന്നത്.
Discussion about this post