തൃശുര്: കിട്ടാക്കടം പെരുകിയ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ അടിച്ചേല്‍പ്പിച്ച് സാധാരണക്കാരുടെ കീശ ചോര്‍ത്തുന്നു. എപ്രില്‍ ഒന്നു മുതല്‍ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്, കോട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ് സേവനനിരക്കുകള്‍ വര്‍ധിപ്പിച്ചത്.
ബാങ്കുശാഖകളിലുടെ ഒന്നിലധികം തവണ പണം നിക്ഷേപിക്കുക,ചെക്ക് ബുക്കുകളുടെ വിതരണം എന്നിവയുടെ നിരക്കുകള്‍ കുട്ടും, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന തുക കുട്ടുകയും കിഴിവ് ലഭിച്ചിരുന്ന ശമ്പള അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് എര്‍പ്പെടുത്തുകയും ചെയ്യും
ഐ.സി.ഐ.സി യുടെ അക്കൗണ്ടുകളില്‍ നഗരപ്രദേശങ്ങളില്‍ 10,000 രുപയും ഇടത്തരം നഗരപ്രദേശങ്ങളില്‍5,000 രുപയും മിനിമം ബാലന്‍സ് വേണം. അല്ലെങ്കില്‍ 50 മുതല്‍ 100 രുപ വരെ പിഴ നല്കണെം. കോട്ടക് മഹിന്ദ്രയില്‍ 300 രുപ മുതല്‍ 500 രുപ വരെയാക്കി.സര്‍വീസ് ചാര്‍ജ്ജും വര്‍ധിപ്പിക്കാനുളള നീക്കത്തിലാണ്.നിലവില്‍ 641 ശാഖകളുളള കോട്ടക് മഹീന്ദ്ര 573 ശാഖകളുളള ഐ.എന്‍.ജി വൈശൃ ബാങ്ക് എറ്റെടുക്കുന്നതോടെ ദക്ഷിണേന്തൃയിലെ സാന്നിധൃം വര്‍ധിപ്പിക്കാനുളള നീക്കത്തിലാണ്.
മിനിമം ബാലന്‍സ് ഇല്ലാത്തതിന് എച്ച്.ഡി.എഫ്.സി 150 രുപ മുതല്‍ 600 രുപ വരെ പിഴകുട്ടിയിട്ടുണ്ട്.അനുവദനീയമായ ചെക്ക് ബുക്കില്‍ കുടുതല്‍ ആവശൃപ്പെട്ടാല് ഒരു ബുക്കിന് 75 രുപയും നല്ക്കണം.ഇടപാടുകാരന് അയയ്ക്കുന്ന രേഖകള്‍ മടങ്ങിയാലും50 രുപ പിഴ നല്‍കണം.
സേവിങ്സ് അ്ക്കൗഡില് മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാകരുതെന്ന് ആര്.ബി.ഐ ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു.എന്നാന് ഇക്കാരൃം പുതുതലമുറ ബാങ്കുകള്‍ മറക്കുന്നു.എ.ടി.എം,ഡെബിറ്റ് കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്പുതിയത് ലഭിക്കാന്‍ പണം ഈടാക്കുകയു,.ചെക്ക് മടങ്ങിയാല്‍ ഔട്ട്സ്റ്റേഷന് ചെക്കുകള്‍ക്കും 100 മുതല്‍ 150 രുപ വരെപിഴയിടാക്കുകയും ചെയ്യതു.
ബാങ്കിങ് മേഖലയിലെ കിട്ടാകടത്തിന്റെ അളവ് 2014 ഡിസംബറോടെ മുന്നു ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്.വന്‍കിട കോര്‍പറേറ്റ് സ്ഥപനങ്ങളാണ് വായ്പ തിരിച്ചടവില്‍ ഭീമമ്മായ വീഴ്ച വരുത്തിയിരിക്കുന്നത്.ഇക്കാരൃം മറച്ചുവെച്ചുകൊണ്ടാണ് സാധാരണക്കാരായ ഇടപാടുകാരെ സര്‍വാസ് ചാര്‍ജിന്റെ പേരില്‍ ബാങ്കുകള്‍ പിഴിയുന്നത്.
Discussion about this post