മേജര്‍ രവി അണിയിച്ചൊരുക്കുന്ന പൃഥിരാജ് ചിത്രം പിക്കറ്റ് 43യിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.കശ്മീരിന്റെ പ്രകൃതിഭംഗി മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട് പിക്കറ്റ് 43യിലെ ഗാനങ്ങളില്‍. രണ്ട് ഗാനങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി റണ്ണിലൂടെ ശ്രദ്ധേയനായ രതീഷ് വേഗയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്.
മേജര്‍ രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹരീന്ദ്രന്‍ നായര്‍ എന്ന പട്ടാളക്കാരന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.ബോളിവുഡ് താരം ജാവേദ് ജഫ്രിയാണ് പാക് പട്ടാളക്കാരനായി എത്തുന്ന മറ്റൊരു താരം.ഇന്തോ പാക് അതിര്‍ത്തിയിലെ പട്ടാളസൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം.
ജോമോന്‍ ടി.ജോണ്‍ ആണ് ക്യാമറ.ഫിലിം ബ്രവറിയുടെ ബാനറില്‍ ഒ.ജി സുനില്‍ ആണ് നിര്‍മ്മാണം. രണ്‍ജി പണിക്കറും പട്ടാളയൂണിഫോമില്‍ ചിത്രത്തിലുണ്ട്. മേഘനാഥന്‍,ഹരീഷ് പേരടി,അനുഷ,ശോഭാ മോഹന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. കാശ്മീരിലെ സംഘര്‍ഷമേഖലകളിലൊന്നായ ഷോപ്പിയാനിലാണ് സിനിമ ചിത്രീകരിച്ചത്.
Discussion about this post