ഡല്‍ഹി: അരുണാചല്‍പ്രദേശില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസമാദ്യം ഏഴു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്.
വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്ററാണ് തവാങ്ങിന് സമീപം അപകടത്തില്‍പ്പെട്ടത്. ഒരു എയര്‍ മെയിന്റനന്‍സ് മിഷനില്‍ ഏര്‍പ്പെട്ടിരുന്ന ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. സൈനിക ക്യാമ്പിലേക്ക് മണ്ണെണ്ണ ജാറുകള്‍ ഇട്ടുനല്കവെ പാരച്ചൂട്ട് ഹെലിക്കോപ്റ്ററിന്റെ വാലില്‍ കുരുങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാരച്ചൂട്ടില്‍ മണ്ണെണ്ണ ജാറുകള്‍ ഇട്ടുനല്കവെയായിരുന്നു ഈ കുരുങ്ങല്.
ഇതേതുടര്‍ന്ന് ഹെലിക്കോപ്റ്ററിന്റെ ടെയ്ല് റോട്ടര്‍ വിട്ടുപോയി. ഹെലിക്കോപ്റ്ററിനു ടെയില്‍ റോട്ടറില്ലാതെ പറക്കാന്‍ കഴിയില്ല. 17000 അടി ഉയരത്തിലായിരുന്നു ഈ തകരാര്‍. ഇതിനുതൊട്ടുപിന്നാലെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു.
Discussion about this post