കൊച്ചി:രാവണപ്രഭു,ഉടയോന് എന്നി ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തിലെത്തുന്നു.സി.വി ബാലകൃഷ്ണന്റെ ”കാമമോഹിതം” എന്ന നോവലിനെ ആസ്പദമാക്കി ഹരിഹര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തിലെത്തുന്നത്.
വൈശികസംസകാരത്തിന്റെ പ്രതിനിധിയായ സാഗരദത്തന്റെയും ആര്‍ഷസംസ്കാരത്തിന്റെയും പ്രതിനിധിയായ ഗുരു ജാജലിയുടെയും കഥയാണ് ”കാമമോഹിതം’.ജാജലി എന്ന ജ്ഞാനിയുടെയും സാഗരദുതന് എന്ന ഭുവുടമയുടേയും വേഷത്തിലെത്തുകയാണ് മോഹന്‍ലാല്‍.സ്നേഹത്തിന്റെ ശാസ്ത്രം പഠിക്കാന്‍ ജ്ജാലി ശ്രമിക്കുമ്പോള്‍ പരകായ പ്രവേശത്തിന് ശ്രമിക്കുകയാണ ്ഈ രണ്ടു വൃതൃസ്തമാ് കഥാപാത്രങ്ങളിലുടെ മോഹന്‍ലാല്‍.സംസ്കൃതത്തിലും മലയാളത്തിലുമാണ് സിനിമ ഒരുങ്ങുന്നത്.
സാഗരദത്തനിലുടെയും ജജ്ജലിയിലുടെയും മോഹന്‍ലാലിന്റെ ഭാവവൈവിധൃതയുടെ മികച്ച മുഹുര്‍ത്തങ്ങളും സൃഭാവത്തിലെ ഭിന്നധ്രുവങ്ങളും തെളിഞ്ഞു കാണാനാകും.സംസ്കൃതത്തില്‍ ചിത്രകരീക്കുന്ന സിനിമ പുതുമുഖതാരത്തെ നിരത്തി മലയാളത്തിലും സമാന്തരമായിഎത്തിക്കാനാണ്സംവിധായകന്റെ ശ്രമം.
ദേവനാഗരി ഭാഷ സംസാരിക്കുന്ന കാലത്തെ കഥയായതിനാലാണ് സംസ്കൃതത്തില്‍ സിനിമ ഒരുക്കാന്‍ താരുമാനിച്ചത്.പിന്നീടാണ് മലയാളത്തിലും സിനിമ ഒരുക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്.സംസ്കൃതത്തിലെ തിരക്കഥ തയ്യാറാക്കി വരികയാണെന്നും ഹരിഹര്‍ദാസ് പറഞ്ഞു.
Discussion about this post