അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന 9W339 വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തെത്തിച്ച് പരിശോധന നടത്തി.
ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.
Discussion about this post