കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. മുന്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് എതിരെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത കുറിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ ആദ്യ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (98*) കൂറ്റനടികളുടെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുത്തു.
ഗംഭീറിന്റെ അര്‍ദ്ധസെഞ്ച്വറിയും (57) സൂര്യകുമാര്‍ യാദവ് (46*), മനീഷ് പാണ്ഡെ(40) എന്നിവരുടെ പിന്തുണയും ചേര്‍ന്നതോടെ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 170 റണ്‍സുമായി ലക്ഷ്യം മറികടന്നു.
നാല് ഓവറില്‍ 18 റണ്‍സ് മാത്രം നല്കി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ മുന്‍നിരയെ തളര്‍ത്തിയ മോണി മോര്‍ക്കലാണ് കളിയിലെ താരം. സ്കോര്‍: മുംബൈ 20 ഓവറില്‍ മൂന്നിന് 168, കൊല്‍ക്കത്ത 18.3 ഓവറില്‍ മൂന്നിന് 170.
Discussion about this post