മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ട്. ഒപ്പം എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. വീണ്ടും ഈ കൂട്ടുകെട്ട് ഒരുങ്ങുകയാണ്. പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ ആവുന്നു. ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്ശന് പറയുന്നു.
ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുജനങ്ങള്‍ക്ക് ഏറെ അറിയാവുമെന്ന കാര്യങ്ങള്‍ മാത്രമാണ് ഇതുവരെ ശേഖരിക്കാനായിട്ടുള്ളത്. അതുകൊണ്ടു തന്നെ കൂടുതല്‍ ചരിത്രം ഗവേഷണം ചെയ്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
16-ാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ നായകര്‍ക്കു നല്കിയ പേരാണ് കുഞ്ഞാലി മരക്കാര്‍ എന്നത്. നാലു പ്രധാന കുഞ്ഞാലി മരക്കാര്‍ ഉണ്ടെന്നും അതില്‍ ഏതാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും പ്രിയദര്ശന് പറയുന്നു. ആ കാലഘട്ടത്തില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ സിനിമ വസ്തുകളുടെയും ഭാവനയുടെയും ഒരു മിശ്രണമായിരിക്കുമെന്നും പ്രിയന് പറയുന്നു.
Discussion about this post