ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒപിയുടെ ക്യൂവില്‍ നില്ക്കുന്ന മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
താരത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമായ ഒടിയനില്‍ അഭിനയിക്കുന്നതിന് വേണ്ടി തടികുറയ്ക്കുവാന്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. അതിനായുള്ള ശസ്ത്രക്രിയക്ക് മുന്‍പായുള്ള നോര്‍മല്‍ ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് താരം ക്യൂ നില്‍ക്കുന്നത് കണ്ട് ഡോക്ടര്‍മാര്‍ അടുത്തെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് മോഹന്‍ലാലിന്റെ പരിശീലിപ്പിക്കുന്നത്. കഠിനമായ വ്യായാമമുറകളാണ് ചെറുപ്പകാലം കാണിക്കുന്നതിനായി അദ്ദേഹം ചെയ്യുന്നത്. ഏകദേശം 15 കിലോ ഭാരത്തോളം കുറയ്ക്കുമെന്നാണ് സൂചന.
Discussion about this post