കൊച്ചി: ഇടത് സര്‍ക്കാര്‍ ഭരണമേറ്റതിന് ശേഷമുള്ള രാഷ്ടീയ കൊലപാതകങ്ങളിലെ സിബിഐ അന്വേഷണത്തില്‍ ഉപഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിയമവിരുദ്ധമായി എത്തിക്കാന്‍ ശ്രമം. അടുത്ത 13ന് ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കെയാണ് നീക്കം. മറ്റൊരു ഡിവിഷന് ബഞ്ച് കേസ് പരിഗണിക്കുന്നതിനിടെ ഉപഹര്‍ജി എങ്ങനെ തന്റെ ബഞ്ചില്‍ എത്തിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉപഹര്‍ജി സമര്‍പ്പിച്ചാല്‍ മൂന്നാം ദിവസമാണ് നിയമപരമായി ബഞ്ചിലെത്തുക. ഇന്നലെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തുകയായിരുന്നു.
ഇത് സംബന്ധിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈകോടതി രജിസ്ട്രിക്ക് പരാതി നല്കി
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഏഴു കേസുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐയും അറിയിച്ചിരുന്നു. തലശ്ശേിയിലെ ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റായിരുന്നു ഹര്‍ജിക്കാര്‍. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് രമിത്തിന്റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
Discussion about this post