ലഖ്നൗ: അപ്രതീക്ഷിതമായി റെയില്‍വെ സ്റ്റേഷന് സന്ദര്‍ശനത്തിനെത്തി നടിയും എംപിയുമായ ഹേമ മാലിനി. നടിയുടെ വരവ് അറിഞ്ഞോ അറിയാതെയോ അവരെ കാണാന്‍ ഒരു കാള കൂടി സ്റ്റേഷനില്‍ എത്തുകയും താരത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത് സ്റ്റേഷനില്‍ ആകെ ബഹളത്തിന് കാരണമായി.
ഉത്തര്‍പ്രദേശിലെ മധുര റെയിവല്‍വെ സ്റ്റേഷനിലാണ് ബിജെപി എംപിയായ ഹേമ മാലിനി സന്ദര്‍ശനത്തിന് എത്തിയത്. എംപിയെ കാള ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സുരക്ഷാ വലയം തീര്‍ക്കുകയും അവരെ രക്ഷിക്കുകയും ചെയ്തു.
ഹേമ മാലിനിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന ചിലര്‍ കാളയുടെ കൊമ്പില്‍ പിടികൂടി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എംപി റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിക്കാന്‍ എത്തിയത്.
മുംബൈയിലെ റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ ദുരന്തത്തിനുശേഷം എല്ലാ എംപിമാരും അവരുടെ അധികാര പരിധിയില്‍ വരുന്ന റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിക്കണം എന്ന നിര്‍ദ്ദേശമായിരുന്നു മന്ത്രി നല്‍കിയത്. സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
Discussion about this post