മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ ഒരു ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ് താക്കറയുടെ മകന് ആഥിത്യ താക്കറയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സൗഹൃദ സംഗമം മാത്രമായിരുന്നു. അതല്ലാതെ മറ്റൊരു അര്‍ഥവും ഇതിനില്ലെന്നും ശിവസേന കേന്ദ്രങ്ങള്‍ പറഞ്ഞു.
അതേസമയം കൂടിക്കാഴ്ച നടന്ന ഹോട്ടലിലേക്ക് മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചില്ല.
ശിവസേന ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യവുമായി തുറന്ന പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് മമതയുമായുള്ള ഉദ്ധവിന്റെ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
Discussion about this post