ജനങ്ങളുടെ ജീവിതം മോശമാക്കിയ സ്വേച്ഛാധിപതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ഗുജറാത്തിലെ മോദി അനുകൂലികളുടെ വീഡിയൊ പ്രചരണം.ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബിജെപി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മോദി സ്വേച്ഛാധിപതി എന്ന പറയുന്നവര്‍ക്ക് ബാര്‍ബര്‍ ഷാപ്പില് വച്ച് യുവാവ് നല്കുന്ന മറുപടിയാണ് വീഡിയോവില്‍ ഉള്ളത്. ഒരുദിവസം പോലും ഇടവേളയില്ലാതെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് മുമ്പുണ്ടായിട്ടില്ല.മറ്റുള്ള രാഷ്ട്രീയക്കാരെ പോലെ ജാതിയും വോട്ട് ബാങ്ക് രാഷ്ട്രീയവും നോക്കാതെ കള്ളപ്പണത്തിനെതിരെ പോരാടി, സൈനികരെ പ്രചോദിപ്പിച്ചു, ശുചിത്വ ഇന്ത്യക്കായി പരിശ്രമിക്കുന്നു.മോദി പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രവര്‍ത്തനം തുടങ്ങുന്നതെങ്ങനെ, സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്, മാധ്യമപ്രവര്‍ത്തകര്‍ക്ക് കോക്ക് ടെയില്‍ പാര്‍ട്ടി നല്‍കാതിരുന്നത്, സുഹൃത്തുക്കളെ വിദേശയാത്രയില്‍ ഒപ്പം കൂട്ടാതിരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ യുവാവ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചവരോട് വിശദീകരിക്കുന്നു.
https://www.facebook.com/BJP4India/videos/1878880812152433/
സോണിയാ ഗാന്ധിയും ലാലുപ്രസാദ് യാദവും തങ്ങളുടെ മക്കളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചപ്പോള്‍ മുലായം സിംഗ് യാദവ് കുടുംബത്തിന്റെ മൊത്തം ഭാവി സുരക്ഷിതമാക്കിയെന്ന് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇതുപോലൊരു പ്രധാനമന്ത്രിയെ രാജ്യം അര്‍ഹിക്കുന്നുണ്ടോയെന്നു ആലോചിക്കണമെന്നും പറയുന്നു. മോദി ഇന്ന് പരാജയപ്പെട്ടാല്‍ അടുത്ത നൂറു വര്‍ഷത്തേക്ക് മറ്റൊരു പ്രധാനമന്ത്രിയും അഴിമതിക്കെതിരെ പോരാടില്ലെന്ന് വീഡിയോ മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.
വീഡിയൊ-
Discussion about this post